ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

malayalee died in Oman

മസ്‌കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി അജയ് (25) ആണ് മരിച്ചത്. മുദൈബിയിലെ ഫൈഹ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു അജയ്.

താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അജയിനെ സിനാവ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. 13 മാസം മുമ്പാണ് അജയ് ഒമാനിലെത്തിയത്. ലീലയാണ് മാതാവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.