Tuesday, May 17, 2022
HomeGulfഖത്തറിൽ പ്രവാസി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

ഖത്തറിൽ പ്രവാസി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

ദോഹ: ഖത്തറിൽ പ്രവാസി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകള്‍ അര്‍ച്ചന രാകേഷ് (40) ആണ് മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു. വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാകേഷ് സി.ബി.ക്യു ബാങ്കില്‍ ജീവനക്കാരനാണ്. മക്കള്‍: കാര്‍ത്തിക്(11), ദേവു (6). ഇരുവരും ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Most Popular