ദുബൈ:ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ച പ്രവാസി യുവാവ് വിമാനത്തിൽ മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (40) ആണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മരിച്ചത്.
അർബുദ ബാധയെത്തുടർന്നുള്ള ചികിത്സയ്ക്കായിട്ടാണ് മുഹമ്മദ് ഫൈസൽ നാട്ടിലേക്ക് തിരിച്ചത്. മൂന്ന് വര്‍ഷത്തിലധികമായി ദുബൈയില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു.
അര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ തേടുന്നതിനായിരുന്നു നാട്ടിലേക്കുള്ള യാത്ര. ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. വിമാനം രാവിലെ 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പായിരുന്നു അന്ത്യം. ഭാര്യ ആബിദ, മക്കൾ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ്.