മദ്യ ശേഖരവും പുകയില ഉല്പന്നങ്ങളുമായി പ്രവാസികൾ പിടിയിൽ

മസ്‍കത്ത്: ഒമാനിൽ വൻ തോതിലുള്ള മദ്യ ശേഖരവും പുകയില ഉല്പന്നങ്ങളുമായി പത്തോളം പ്രവാസികൾ പോലീസ് പിടിയിലായി. ഒമാനിലെ അല്‍ ദാഖിലിയ ഗവർണറേറ്റിൽ വച്ചാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങള്‍, സിഗിരറ്റുകള്‍, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു.

പിടിയിലായവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.