സൗദി പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്

റിയാദ്: സൗദി പ്രവാസികൾ സ്വദേശങ്ങളിലേക്ക് പണം അയക്കുന്നതിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ടുൾ. ഒക്ടോബറിൽ ആകെ അയച്ചത് 1,124 കോടി റിയാല്‍ ആണെന്ന് സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള 10 മാസക്കാലത്ത് പ്രവാസികള്‍ 12,266 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത് വിദേശികള്‍ 12,980 കോടി റിയാല്‍ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയിൽ ഒരു കോടിയോളമാണ് വിദേശികളുടെ ജനസംഖ്യ. അതിൽ 28 ലക്ഷമാണ് ഇന്ത്യാക്കാരുടെ എണ്ണം.