ഖത്തറിൽ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ ഇന്ന് മുതൽ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ ഭാഗീകമായി മേഘാവൃതമായിരിക്കുകയും മേഘങ്ങളുടെ അളവ് വർധിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ടും തീവ്രതയോടെയുമുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.