വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകളിൽ മാറ്റവുമായി യുഎഇ

അബുദാബി: വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകളിൽ മാറ്റവുമായി യുഎഇ. ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ വന്ന് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചാൽ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കണം. നേരത്തെ ഇത് നൂറ് ദിവസമായിരുന്നു.

അതേസമയം താമസ വിസയിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈനുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇവര്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. താമസ വിസക്കാര്‍ക്ക് നേരത്തെ പ്രതിദിനം 25 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.