Tuesday, May 24, 2022
HomeGulfഎക്സ്പ്ലോർ അൺ എക്സ്പ്ലോർഡ്: കേരള ബിസിനസ്‌ ഫോറം സംഘടിപ്പിക്കുന്ന ബിസിനസ്‌ മീറ്റ് മാർച്ച്‌ രണ്ടിന്

എക്സ്പ്ലോർ അൺ എക്സ്പ്ലോർഡ്: കേരള ബിസിനസ്‌ ഫോറം സംഘടിപ്പിക്കുന്ന ബിസിനസ്‌ മീറ്റ് മാർച്ച്‌ രണ്ടിന്

ദോഹ: കേരള ബിസിനസ്‌ ഫോറം സംഘടിപ്പിക്കുന്ന ബിസിനസ്‌ മീറ്റ് എക്സ്പ്ലോർ അൺ എക്സ്പ്ലോർഡ് മാർച്ച്‌ രണ്ടിന് വെസ്റ്റിൻ ഹോട്ടലിൽ വച്ചു സംഘടിപ്പിക്കും. കോവിഡാനന്തര കാലത്ത് ബിസിനസ്സിൻ്റെ പുതിയ ചക്രവാളങ്ങൾ തേടുന്ന മലയാളി സംരംഭകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ചർച്ച ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമാകും ” എക്സ്പ്ലോർ അൺ എക്സ്പ്ലോർഡ് ”

കെനിയ, റുവാണ്ട, ടാൻസാനിയ മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള അംബാസിഡർമാരും അതാത് രാജ്യങ്ങളിൽ നിന്നുള്ള ഖത്തറിലെ വ്യാവസായിക പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളാകുന്ന ഈ ബിസിനസ്സ് മീറ്റിൽ ഇന്ത്യൻ അംബാസിഡർ  ദീപക് മിത്തൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ അഭിമാനമായ “പ്രവാസി ഭാരതീയ സമ്മാൻ” പുരസ്കാര ജേതാവ് ഡോ. മോഹൻ തോമസിനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിക്കും.

ഖത്തർ പ്രവാസ ലോകത്തെ മലയാളി സംരംഭകരുടെ ഏറ്റവും വലിയതും സജീവവും ആയ കൂട്ടായ്മയാണ് കേരള ബിസിനസ്സ് ഫോറം (KBF)

മെമ്പർമാർക്ക് ആവശ്യമായ ട്രെയിനിങ്ങുകൾ, ബോധവൽക്കരണ ക്ലാസുകൾ, വ്യവസായപ്രമുഖരുമായുള്ള
സംവാദങ്ങൾ തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളുമായി KBF ഖത്തർ പ്രവാസ ലോകത്ത് സജീവമാണ്.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 55806699 / 33576448 എന്ന നമ്പറിൽ ബന്ധപെടുക

Most Popular