Monday, October 25, 2021
HomeGulfഅനധികൃത താമസക്കാർക്കെതിരെ വ്യാപക തിരച്ചിൽ; നിരവധിപേർ പിടിയിൽ

അനധികൃത താമസക്കാർക്കെതിരെ വ്യാപക തിരച്ചിൽ; നിരവധിപേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിൽ. ഖുറൈന്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും നടന്ന പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. നിരവധി താമസ നിയമലംഘകരെയും സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്നവരെയുമാണ് അധികൃതർ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൂബിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

Most Popular