കൊടും ചൂട്; സൗദിയിൽ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു

റിയാദ്: സൗദിയിൽ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. ടാങ്കില്‍ സ്‍ഫോടനവും പിന്നാലെ തീ പിടുത്തമുണ്ടാകുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‍ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. സ്‌ഫോടനത്തിൽ പെട്രോൾ പമ്പിന് നാശ നഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ജിദ്ദയും മക്കയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസാണ് താപനില