ദോഹ: റമദാനോടനുബന്ധിച്ച് ഖത്തറിലെ ഫാഹെസ് മാനേജ്മെന്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അല്‍ മസ്റൂവ, വാദി അല്‍ ബനാത്ത്/മെസൈമീര്‍, അല്‍ ഷഹാനിയ/അല്‍ എഗ്ദ, അല്‍ വക്ര/അല്‍ വുഖൈര്‍ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഉച്ചക്ക് 3.30നു ഗേറ്റ് അടച്ചിടുമെന്നും ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് തുറക്കുന്ന മദീനത്ത് അല്‍ ഷമാല്‍/എക്സ്റ്റേണലിലെ മൊബൈല്‍ ഇന്സ്പെക്ഷന് യൂണിറ്റ് 2, 4 എന്നിവ അവസാന ഉച്ചയ്ക്ക് 12 മണി വരെ പ്രവര്‍ത്തിക്കുമെന്നും ഇതിനു 15 മിനുട്ടു മുന്‍പ് ഗേറ്റ് അടക്കുമെന്നും വ്യക്തമാക്കി.