ദോഹ: ഖത്തറിൽ ഈദുല്‍ ഫിത്റിലും ഫഹസ് സ്ഥിരം സ്റ്റേഷനുകള്‍ പ്രവർത്തിക്കും. വൊഖൂദ് ആണ് ഇക്കാര്യം അറിയിച്ചത്. ഈദിന്റെ മൂന്നാം ദിവസം മുതല്‍ ഫഹസ് സ്ഥിരം സ്റ്റേഷനുകള്‍ പ്രവർത്തിക്കും. എന്നാൽ മെയ് ഒന്ന് മുതല്‍ ഒമ്പതു വരെ വൊഖൂദിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നൽകിയിട്ടുണ്ട്.
മെയ് ഒന്ന്, ഞായറാഴ്ചയാണ് ഈദ് എങ്കില്‍ വെള്ളിയും ശനിയാഴ്ചയും ഒഴികെ മെയ് 3 മുതല്‍ മെയ് 9 വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഫഹസ് സ്ഥിരം സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. മെയ് രണ്ട് തിങ്കളാഴ്ചയാണ് പെരുന്നാള്‍ ആവുന്നതെങ്കില്‍ വെള്ളിയും ശനിയാഴ്ചയും ഒഴികെമെയ് നാല് മുതല്‍ ഒന്‍പത് വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ സ്ഥിരം കേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കും.