Monday, May 16, 2022
HomeGulfഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കും

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കും

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹെസ് സ്റ്റേഷൻഇന്ന് മുതൽ തുറക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഖത്തറില്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിന് നിര്‍ബന്ധമായ സാങ്കേതിക പരിശോധന നടത്തുന്ന എല്ലാ ഫഹസ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം ജനുവരി 16 മുതല്‍ ഏകീകരിച്ചിരുന്നു. വാഹന പരിശോധന, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങളാണ് ഇവിടുള്ളത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സ്റ്റേഷന്റെ പ്രവർത്തനം.

Most Popular