Wednesday, September 28, 2022
HomeGulfദുബൈയിലേക്ക് വന്ന യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്  1610 വ്യാജ യാത്രാരേഖകള്‍

ദുബൈയിലേക്ക് വന്ന യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്  1610 വ്യാജ യാത്രാരേഖകള്‍

ദുബൈ: ദുബൈയിലേക്ക് വന്ന യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്  1610 വ്യാജ യാത്രാരേഖകള്‍. ഇരുപത് മാസത്തിനുള്ളിലെ കണക്കാണിത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വര്‍ഷം 761 ഉം ഈ വര്‍ഷം ഓഗസ്റ്റ് വരെ 849 വ്യാജ യാത്രാരേഖകളുമാണ് പിടികൂടിയതെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ്‌ അല്‍ മര്‍റി പറഞ്ഞു. ദുബായിലേക്ക് എത്തുന്നവരെ മികച്ച രീതിയില്‍ രാജ്യത്തേക്ക്‌ സ്വാഗതം ചെയ്യുവാനും വ്യാജമാരെ അതിര്‍ത്തികളില്‍ തന്നെ തടയുന്നതിന് വേണ്ടി 1357 മുന്‍നിര ഉദ്യോഗസ്ഥരാണ് ദുബായി വിമാനത്താളങ്ങളില്‍ സേവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിഥികളെ മികച്ച രീതിയില്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജ രേഖകള്‍ പിടികൂടിയത്.

 

Most Popular