Wednesday, July 6, 2022
HomeGulfവ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ്; നാല് പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ്; നാല് പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ് നടത്തിവന്ന നാല് പ്രവാസികള്‍ കുവൈത്തില്‍ പിടിയിലായി. ജലീബ് അല്‍ ഷുയൂഖ് ഏരിയയില്‍ നിന്നാണ് ആഫ്രിക്കൻ സ്വദേശികളായ ഇവരെ അറസ്റ്റ് ചെയ്തത്.

വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തുകയും താമസനിയമ ലംഘകര്‍ക്കും സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയെത്തുന്നവര്‍ക്കും അഭയം നൽകി വരുകയുമായിരുന്നു ഇവർ. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Most Popular