വ്യാജ എമിറേറ്റ്സ് ഐഡി; പ്രവാസി വനിതയ്ക്ക് മൂന്ന് മാസം ജയിൽ ശിക്ഷ

ദുബൈ: വ്യാജ എമിറേറ്റ്സ് ഐ.ഡി ഉപയോഗിച്ച കേസിൽ പ്രവാസി വനിതയ്ക്ക് മൂന്ന് മാസം ജയിൽ ശിക്ഷ. അറബ് പൗരനുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

സ്വന്തം നാട്ടിലെ ഒരു പ്രിന്റിങ് ഷോപ്പില്‍ വെച്ചാണ് ഇവര്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായി ഉണ്ടാക്കിയത്. പ്രിന്റിങ് ഷോപ്പിലെ ജീവനക്കാര്‍ക്ക് തന്റെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും നൽകിയപ്പോൾ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നല്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു.