Tuesday, September 27, 2022
HomeGulfBahrainലീവ് എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ്: പ്രവാസി യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

ലീവ് എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ്: പ്രവാസി യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

മനാമ: മെഡിക്കല്‍ ലീവ് എടുക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി യുവാവിന് ബഹ്‌റൈനിൽ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ.

ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ അവധിക്കായി വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നാണ് കേസ്. ഇത്തരം കേസിൽ ഇയാള്‍ നേരത്തെയും ശിക്ഷിക്കപ്പെട്ടിരുന്നു.

28 വയസുകാരനായ പ്രവാസിയെ ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ നിരവധി സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Most Popular