Tuesday, May 17, 2022
HomeGulfവ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് യുഎഇ

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് യുഎഇ

യുഎഇ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ. രാജ്യത്ത് കൊറോണ കേസുകളും മരണവും കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക, വ്യാജ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയവ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റകൃത്യത്തിന് രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയും രണ്ടുവര്‍ഷം തടവും ശിക്ഷയായി ലഭിക്കും.

തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കും. വ്യാജ കൊറോണ പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. തടവിന് പുറമെ ഏഴ് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

Most Popular