Monday, September 26, 2022
HomeGulfഅന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദർശനത്തിന് ഖത്തറില്‍ തുടക്കം

അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദർശനത്തിന് ഖത്തറില്‍ തുടക്കം

ദോഹ: അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദർശനത്തിന് ആറാം പതിപ്പിന് കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനിൽ തുടക്കമായി. സെപ്റ്റംബര്‍ 10 ശനിയാഴ്ച വരെയാണ് പ്രദര്‍ശനം ഉണ്ടായിരിക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.

20 രാജ്യങ്ങളില്‍ നിന്നായി വേട്ടയാടല്‍ ആയുധങ്ങള്‍, സാമഗ്രികള്‍, ഫാല്‍ക്കണുകള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള 180 പ്രമുഖ കമ്പനികൾ മേളയില്‍ പങ്കെടുക്കും . ഖത്തര്‍, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സൗദി അറേബ്യ, കുവൈറ്റ്, ലെബനന്‍, ലക്‌സംബര്‍ഗ്, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, തുര്‍ക്കി, യുഎഇ, തുടങ്ങിയ രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെ മേള പ്രവർത്തിക്കും. അല്‍ഹുര്‍, ഷഹീന്‍, ഗെയ്ര് ഫാല്‍ക്കണ്‍ തുടങ്ങി അപൂര്‍വ്വയിനം ഫാല്‍ക്കണുകളും പ്രദര്‍ശനത്തിനുണ്ട്.

Most Popular