ദുബൈ: തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കനത്ത വില കൊടുക്കേണ്ടിവരുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂട്ടർ. തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് യു.എ.ഇ പീനൽ കോഡ് പ്രകാരം ശിക്ഷാർഹമാണ്. ഇത്തരത്തിൽ നിയമം ലംഘിച്ചാൽ പീനൽ കോഡിെൻറ 198ാം ആർടിക്കിൾ പ്രകാരം തടവുശിക്ഷയാവും ലഭിക്കുക. 2012ൽ പുതുക്കിയ സൈബർ ക്രൈമുമായി ബന്ധപ്പെട്ട നിയമമനുസരിച്ച് അഭ്യൂഹങ്ങൾ പടച്ചുവിട്ടാൽ തടവും 10 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കും. ഇന്ത്യൻ പി.സി.സി ലഭിക്കാൻ 105 ദിർഹമും യു.എ.ഇ പി.സി.സി കിട്ടാൻ 220 ദിർഹമും ചെലവായിരുന്നു. വാർത്തകൾ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂ എന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടുണ്ട്.