ദോഹ : ഖത്തറിൽ ഇന്ത്യക്കാരുടെ കുടുംബ വിസ അപേക്ഷകൾ കെട്ടികിടക്കുന്നതായി റിപ്പോർട്ട്. അപേക്ഷിച്ച ഭൂരിഭാഗം പേർക്കും ഇത് വരെ വിസകൾ ലഭിച്ചു തുടങ്ങിയിട്ടില്ല.ജൂലായ് അഞ്ചിന് അപേക്ഷിച്ച പലർക്കും ഇനിയും മൂന്നാഴ്ച കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് ലഭിക്കുന്നത്.കുടുംബ വിസക്കുള്ള 4000 അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും അറിയിപ്പിൽ പറയുന്നുണ്ട്. .രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഈ മാസമാണ് മെട്രാഷ് ടു ആപ് വഴി വീണ്ടും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. എന്നാൽ അപേക്ഷിച്ച ഭൂരിഭാഗം പേർക്കും ഇത് വരെ വിസകൾ ലഭിച്ചു തുടങ്ങിയിട്ടില്ല.
നിലവിൽ പ്രതിമാസം 10,000 ഖത്തർ റിയാൽ വേതനമുള്ളവർക്ക് മാത്രമാണ് കുടുംബ വിസകൾ അനുവദിക്കുന്നത്.എന്നാൽ,ഇതിൽ കുറഞ്ഞ ശമ്പളമുള്ള പലരും ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയോ മറ്റു വഴികളിലൂടെയോ ആണ് കുടുംബ വിസകൾ തരപ്പെടുത്താറുള്ളത്.