മസ്കത്ത്: ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി കുറച്ച അധികൃതരുടെ തീരുമാനം ഓമനിലേക്കെത്തുന്ന ആളുകളുടെ എണ്ണം കൂടിയതായി റിപ്പോർട്ടുകൾ. കുടുംബവിസ എടുക്കുന്നവർക്കുള്ള മാസവരുമാനം 150 റിയാലായി അധികൃതർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 350 റിയാൽ മാസശമ്പളമുള്ളവർക്ക് മാത്രമാണ് കുടുംബത്തെ രണ്ടുവർഷത്തെ വിസയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നത്. നേരത്തെ 600 റിയാലായിരുന്നു ശമ്പളപരിധി. 2017ൽ ഇത് 350 റിയാലായി കുറച്ചു.
മാസ ശമ്പളപരിധി നേർപകുതിയായി കുറച്ചതോടെ നിരവധി പേരാണ് കുടുംബവിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ ഒരുങ്ങുന്നത്. നിലവിൽ 350 റിയാലിൽ താഴെയുള്ളവർക്ക് രണ്ട് വർഷത്തെ കുടുംബവിസ എടുക്കാൻ കഴിഞ്ഞിരുന്നില്ല.