കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാമിലി വിസ ഞായറാഴ്ച മുതൽ അനുവദിച്ചുതുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗമാണ് ഇക്കാര്യമറിയിച്ചത്. സന്ദർശക വിസയിൽ ഫാമിലിയെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു സുവർണാവസരമാണ് ഇത്. നിലവില്‍ കൊമേഴ്സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.