Wednesday, December 7, 2022
HomeGulfഅൽബിദ പാർക്കിൽ ഫാൻ എൻഗേജ്‌മെന്റ് സെന്റർ സജ്ജമായി

അൽബിദ പാർക്കിൽ ഫാൻ എൻഗേജ്‌മെന്റ് സെന്റർ സജ്ജമായി

ദോഹ∙അൽബിദ പാർക്കിൽ എൻഗേജ്‌മെന്റ് സെന്ററും തുറന്നു. സുപ്രീം കമ്മിറ്റി സെന്റർ ഉദ്‌ഘാടനം ചെയ്തു. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലെ ഇൻഫർമേഷൻ ഡെസ്‌ക്കിന് പിന്നിലാണ് കേന്ദ്രം. ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് സെൻറ​ർ ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ എ​സ്.​സി ഫാ​ൻ ലീ​ഡ​ർ നെ​റ്റ്​​വ​ർ​ക്കി​ലെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഫാ​ൻ സെൻറ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ പ​ര്യ​ട​ന​വും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

ആരാധകർക്കായി കോൺസുലർ സേവനങ്ങളും ഇവിടെയുണ്ട്. ആശങ്കകളും സംശയങ്ങളും ഉന്നയിക്കാം. ടൂർണമെന്റ് അംബാസഡർമാരുമായുള്ള ആക്ടിവേഷൻ പരിപാടികളും ഇവിടെയുണ്ടാകും. സുപ്രീം കമ്മിറ്റിയുടെ ഫാൻ ലീഡർ ശൃംഖലയുമായുള്ള കോർഡിനേഷൻ കേന്ദ്രം കൂടിയാണിത്.

നവംബർ 19 മുതൽ ഡിസംബർ 18 വരെ രാവിലെ 10.00 മുതൽ രാത്രി 10.00 വരെയാണ് ഫാൻ എൻഗേജ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം. ഫാൻ ലീഡർ ശൃംഖലയിൽ 60 രാജ്യങ്ങളിൽ നിന്നായി 400ൽ അധികം ഫാൻ ലീഡർമാരും ഇൻഫ്‌ളുവൻസർമാരുമാണുള്ളത്.

അ​റ​ബ് ലോ​ക​ത്ത് ആ​ദ്യ​മാ​യെ​ത്തു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് കാ​ല​യ​ള​വി​ൽ ആ​രാ​ധ​ക​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് സെൻറ​ർ ന​ൽ​കു​മെ​ന്നും ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം, ആ​രാ​ധ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സ​ഹാ​യം ന​ൽ​കു​മെ​ന്നും എ​സ്.​സി ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് ലീ​ഡ് ഹ​യ അ​ൽ കു​വാ​രി പ​റ​ഞ്ഞു.

Most Popular