ദോഹ:സി.ഐ.സി ദോഹ സോണ്‍ ദോഹ ജദീദ് യൂണിറ്റ് പ്രസിഡന്റ് എം.ടി സിദ്ദീഖ് സാഹിബിന് ഊഷ്മളമായ യാത്രയയപ്പ് നല്കി. ഒരു ദശാബ്ദത്തിലധികമായി ഖത്തറില്‍ പ്രവാസിയായ സിദ്ദീഖ് സാഹിബ്, ദോഹ അൽ മദ്രസ്സത്തുല്‍ ഇസ്ലാമിയയുടെ ആക്ടിങ് പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സി.ഐ.സി ദോഹ സോണ്‍ പുതിയ പ്രവര്‍ത്തക വര്‍ഷത്തില്‍ തനിമ കലാസാഹിത്യ വേദി സോണല്‍ കോഡിനേറ്റര്‍,ശാന്തപുരം വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു .
സോണല്‍ ജനറല്‍ സെക്രട്ടറി അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്നേഹ സംഗമത്തില്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. ഷമീല്‍ വി,നൂറുദ്ദീന്‍ എം,അബ്ദുല്‍ ഖാദര്‍ എന്‍.കെ,മുഹമ്മദ് കുഞ്ഞ് എന്‍.എം,ശുഐബ് ടി.കെ,അബ്ദുല്‍ ഗഫൂര്‍ കെ.പി,അഷ്റഫ് എന്‍,അസ്ഹര്‍ എം,മുഈന്‍ ആലുങ്കല്‍,യാസ്സിര്‍ ടി.കെ,മുഹമ്മദ് ഇര്ഫാന് പി,ഷബീര്‍ അലി,അക്ബര്‍ ചാവക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സ്നേഹോഷ്മളമായ യാത്രയയപ്പിന് എം.ടി സിദ്ദീഖ് നന്ദി പ്രകാശിപ്പിച്ചു.