Tuesday, August 16, 2022
HomeGulfയാത്രയപ്പ് നൽകി

യാത്രയപ്പ് നൽകി

ദോഹ : 25 വർഷത്തെ പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി പാലക്കാട് ജില്ലാ കൗൺസിലറും മുൻ പട്ടാമ്പി മണ്ഡലം ഭാരവാഹിയുമായിരുന്ന കോര ക്കോട്ടിൽ  അബ്ദുൽ കാദർ സാഹിബിന് ഖത്തർ കെഎംസിസി പാലക്കാട് ജില്ലാ  പട്ടാമ്പി മണ്ഡലം ഭാരവാഹികളുടെ സംയുക്ത യാത്രയപ്പ് നൽകി.

എം എസ് എഫ് കാലഘട്ടം മുതൽ സജീവ സംഘടന നേതൃ രംഗത്തുണ്ടായിരുന്ന അദ്ദേഹം ദീർഘകാലമായി  ഖത്തർ എയർവെയ്‌സിലായിരുന്നു ജോലി ചെയ്തിരുന്നത് . നാട്ടിൽ അസുഖ ബാധിതരായ മാതാപിതാക്കളുടെ പരിചരണത്തിന് പ്രയാസം നേരിട്ട ഘട്ടത്തിലാണ് അദ്ദഹം ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുന്നത്.  സംഘടനയോടും നേതൃത്വത്തോടും നിലപടുകളോടും സ്നേഹവും സമർപ്പണവും നൽകിയ മാതൃക പ്രവർത്തകനാണെന്ന് ജില്ലാ മണ്ഡലം നേതാക്കൾ യാത്രയപ്പ് യോഗത്തിൽ  നേതാക്കൾ അനുസ്മരിച്ചു . നാട്ടിൽ മാതൃ സംഘടനക്ക് വേണ്ടി കൂടുതൽ സേവന മേഖലയിൽ തിളങ്ങാൻ കഴിയട്ടെ എന്ന് യാത്ര  മംഗളങ്ങൾ നേർന്ന് നേതാക്കൾ ആശംസിച്ചു.

കെഎംസിസി ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ  ജില്ലാ മണ്ഡലം കമ്മിറ്റികളുടെ ഉപഹാരം കൈമാറി  പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് സമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു ജില്ലാ ആക്ടിങ് പ്രസിഡണ്ട് പി എം നാസർ ഫൈസി ജനറൽ സെക്രെട്ടറി വിടിഎം  സാദിഖ് ,ട്രഷറർ ഹനീഫ ബക്കർ ,സെക്രെട്ടറി അഷ്‌റഫ് പുളിക്കൽ , മണ്ഡലം ഭാരവാഹികളായ മൊയ്‌തീൻ കുട്ടി എം , ആരിഫ് വിളയൂർ , ഫൈസൽ പിപി , ശഹീദ് പനച്ചിക്കൽ ആശംസകൾ നേർന്ന് സംസാരിച്ചു അബ്ദുൽ കാദർ സാഹിബിന് ചടങ്ങിന് മറുപടി പ്രസംഗം നിർവഹിച്ചു

Most Popular