യാത്രയപ്പ് നൽകി

ദോഹ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് സ്വദേശത്തേക്ക് മടങ്ങുന്ന സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി. ഐ. സി) റയ്യാൻ സോണൽ പ്രസിഡന്റ്  അബ്ദുൽ ഹമീദ് എടവണ്ണക്ക് സോണൽ എക്സിക്യൂട്ടീവ് ഹൃദ്യമായ യാത്രയപ്പ് നൽകി.
ചടങ്ങിൽ സി.ഐ.സി. റയ്യാൻ സോണൽ നേതാക്കളായ ഫഹദ് അബ്ദുൽ മജീദ്, അഹമ്മദ് ഷാഫി, സുനീർ പുതിയോട്ടിൽ, ഹാരിസ് കെ, അനീസുദ്ധീൻ ടി.കെ, സുബുൽ അബ്ദുൽ അസീസ്, റഫീഖ് തങ്ങൾ, സുഹൈൽ ശാന്തപുരം, മുഹമ്മദ് അലി ശാന്തപുരം, സിദ്ദിഖ് വേങ്ങര എന്നിവർ സംബന്ധിച്ചു.