Monday, May 23, 2022
HomeGulf'പരീക്ഷാ പേടിയോട് വിട' കെയർ ദോഹ വെബിനാർ

‘പരീക്ഷാ പേടിയോട് വിട’ കെയർ ദോഹ വെബിനാർ

ദോഹ : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടി യൂത്ത് ഫോറം ഖത്തറിന് കീഴിലുള്ള കെയർ ദോഹയുടെ വെബിനാർ സമാപിച്ചു .ഗുഡ് ബൈ എക്സാം ഫോബിയ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ദോഹയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ നാദിറ ജാഫർ വിദ്യാർത്ഥികളോട് സംസാരിച്ചു. കെയർ ഡയറക്ടർ ആദിൽ ഒപി സ്വാഗതം പറഞ്ഞു. കെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ അഹമ്മദ് അൻവർ ,ഷംഷീദ് ,ന സീം ,ഹബീബ് എന്നിവർ നിയന്ത്രിച്ചു.

സ്കിൽ ടെവേലോപ്മെന്റ്റ് ,തുടർ വിദ്യഭ്യാസം ,ജോലി അന്വേഷണങ്ങൾ ,സ്ത്രീ ശാക്തീകരണം ,കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ പത്തുവർഷമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘമാണ് കെയർ.
ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും തുടർ പഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെ പറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു നൽകുക, സ്ത്രീകൾ പ്രത്യേകമായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശില്പശാലകൾ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ച് വരുന്നത്.

Most Popular