Wednesday, December 1, 2021
HomeGulfഅബ്ദുൽ റഹ്മാൻ കുറുകത്താണിക്കു യാത്രയയപ്പ് നൽകി

അബ്ദുൽ റഹ്മാൻ കുറുകത്താണിക്കു യാത്രയയപ്പ് നൽകി

ബുറൈദ: 33 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിക്കുന്ന ഐ.സി.എഫ് സൗദി സെൻട്രൽ പ്രൊവിൻസ് പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുൾ റഹ്മാൻ കുറുകത്താണിക്ക്‌ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) അൽ ഖസീം സെൻട്രൽ കമ്മിറ്റി യാത്രയയപ്പും ഉപഹാരവും നൽകി ആദരിച്ചു.

അൽ ഖസീം സെൻട്രൽ ഐസിഎഫ് പ്രസിഡണ്ട്  അബ്ദുൽ ഖാദിർ ബാഖവി വിളയൂരിന്റെ അധ്യക്ഷതയിൽ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ അബ്ദുള്ള സകാക്കിർ സ്വാഗതവും ഷമീർ സഖാഫി പട്ടാമ്പി ഉത്ഘാടനവും നിർവഹിച്ചു. സെൻട്രൽ വെൽഫയർ സെക്രട്ടറി മൻസൂർ ഹാജി കൊല്ലം, ബുറൈദ സെക്ടർ  സെക്രട്ടറി സ്വാലിഹ് പെരുമ്പിലാവ്  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൽ റഹ്മാൻ കുറുകത്താണിയുടെ മറുപടി പ്രസംഗത്തിൽ മത-സാമൂഹ്യ,സാംസ്കാരിക പ്രവർത്തന രംഗത്തു ഇക്കാലയവിലെ
സഹകരണങ്ങൾക്കും സഹായങ്ങൾക്കും ഖസീമിലെ മലയാളി സമൂഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

Most Popular