Friday, December 9, 2022
HomeGulfയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

ജിദ്ദ: 20 വർഷത്ത പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹിയും മഹാവി സ്വീറ്റ്സിലെ ജോലിക്കാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഉമർ കോയ ചാലിലിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് അനിൽ മുഹമ്മദ് അമ്പലപ്പള്ളി അധ്യക്ഷത വഹിച്ചു.

റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ, ഭാരവാഹികളായ സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടം, നാസിമുദ്ദീൻ മണനാക്ക്, മജീദ് ചാലിക്കര, രവീന്ദ്രൻ, സിദ്ദീഖ് പുല്ലങ്കോട്, നാസർ സൈൻ, അൻവർ വാഴക്കാട്, അശ്രഫ് വടക്കേകാട്, അശ്രഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു.ഉമർ കോയ യാത്രയയപ്പിന് നന്ദി പറഞ്ഞു. പ്രിൻസാദ് കോഴിക്കോട് സ്വാഗതവും നാസർ കോഴിത്തൊടി നന്ദിയും പറഞ്ഞു.

Most Popular