Wednesday, January 26, 2022
HomeGulfഫിദ മുക്താറിനെ ബോധി ഗ്രാമീണ വേദി ആദരിച്ചു

ഫിദ മുക്താറിനെ ബോധി ഗ്രാമീണ വേദി ആദരിച്ചു

ദോഹ: ഖത്തറിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ മുക്താറിനെ ബോധി ഗ്രാമീണ വേദി ആദരിച്ചു. തൃശൂർ  ജില്ലയിലെ വെങ്കിടങ്ങ് – കണ്ണംകുളങ്ങര പ്രദേശത്തെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ബോധി ഗ്രാമീണ വേദി ഖത്തർ ഘടകത്തിന്റെ പ്രവർത്തക സമിതി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ആദരിച്ചത്.  വേദി പ്രസിഡന്റ് മുക്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി  അബ്ദുൽ റസാക്ക് സ്വാഗതം പറഞ്ഞു, യാസിർ, അക്ബർ, ഷാഫിർ, ഷെഫീഖ്, അബ്ദുൽ ജലീൽ, ഷെനീബ്, ഷാജുദ്ധീൻ എന്നിവർ സംബന്ധിച്ചു.

 

Most Popular