Wednesday, December 1, 2021
HomeGulfഫിഫ അറബ് കപ്പ്: കോർണിഷ് സ്ട്രീറ്റ് നാളെ മുതൽ അടച്ചിടും

ഫിഫ അറബ് കപ്പ്: കോർണിഷ് സ്ട്രീറ്റ് നാളെ മുതൽ അടച്ചിടും

ദോഹ: ഫിഫ അറബ് കപ്പ് ആഘോഷപരിപാടികളുടെ ഭാഗമായി കോർണിഷ് സ്ട്രീറ്റ് നാളെ മുതൽ അടച്ചിടും. നവംബര്‍ 26 (നാളെ) മുതല്‍ ഡിസംബര്‍ നാലു വരെയാണ് അടച്ചിടുക. ഈ കാലയളവില്‍ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ദോഹ മെട്രോ സര്‍വീസ്, കര്‍വ ബസുകള്‍ തുടങ്ങിയവയുടെ ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാണ്. ദോഹ മെട്രോ 37-ല്‍ ഏഴ് സ്റ്റേഷനുകളിലായി കോര്‍ണിഷ് സ്ട്രീറ്റിലും പൊതുഗതാഗത ബസുകള്‍ 40-ലധികം സ്റ്റോപ്പുകളിലുമായും സര്‍വീസ് നടത്തും.

ഈ ദിവസങ്ങളില്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ രാവിലെ ആറു മുതല്‍ 8:30 വരെ വലിയ വാഹനങ്ങൾക്ക് പ്രവേശനവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെയും ഹെവി വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ പൊതുഗതാഗത ബസുകളെയും സ്‌കൂള്‍ ബസുകളെയും നിരോധിത സമയക്രമത്തില്‍ നിന്ന് ഒഴിവാക്കിയതായും അറിയിച്ചിട്ടുണ്ട് . സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള തെരുവുകളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനമുണ്ട്.

 

Most Popular