Saturday, January 22, 2022
HomeGulfഫിഫ അറബ് കപ്പ് 2021 ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഫിഫ അറബ് കപ്പ് 2021 ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ദോഹ. പ്രഥമ ഫിഫ അറബ് കപ്പ് 2021 ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം . വൈകിട്ട് 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തില്‍ ടുനീഷ്യയും ഒമാനും തമ്മിലാണ് ആദ്യ മല്‍സരം. രാത്രി 10 മണിക്ക് അല്‍ ബയ്ത് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തറും യു.എ.ഇയും തമ്മിലുള്ള മത്സരം. നാളെ വൈകുന്നേരം 6 മണിക്ക് ജുനൂബ് സ്‌റ്റേഡിയത്തില്‍ ഈജിപ്ത് ജോര്‍ദാനെ നേരിടും. നാളെ രാത്രി 10 മണിക്ക് തുമാമ സ്‌റ്റേഡിയത്തില്‍ മൊറോക്കോയും ആള്‍ജീരിയയും തമ്മിലുള്ളതാണ് അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം.

Most Popular