ഫിഫ അറബ്കപ്പിന് കേരളത്തില്‍ നിന്നെത്തിയ വോളണ്ടിയര്മാരെ അനുമോദിച്ചു

ദോഹ:ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ അറബ് കപ്പിന് വളണ്ടിയർ സേവനമനുഷ്ഠിക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ അമൽ കോളേജിൽനിന്നും എത്തിയ വളണ്ടിയർ ടീമിനെ കൾച്ചറൽ ഫോറം നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ അനുമോദിച്ചു.
കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് പി ടി  റഷീദലി  പരിപാടി ഉദ്ഘാടനംചെയ്തു. കേരളം ഇപ്പോൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെ കുറിച്ചും  സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആവശ്യകതയെ കുറിച്ച് പ്രത്യേകം ഉണർത്തുകയും അതിനെതിരെ ക്രിയാത്മകമായ രീതിയിൽ പ്രതികരിക്കേണ്ടത് യുവ തലമുറയാണെന്നും അദ്ദേഹം പറഞ്ഞു.  ഖത്തറിൽ  കൾച്ചറൽ ഫോറം നിർവഹിച്ചുകൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ  വളണ്ടിയർ ടീമിന് പരിചയപ്പെടുത്തി.
മണ്ഡലം പ്രസിഡണ്ട് നൗഷാദ് കൂറ്റംപാറ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.തുടർന്ന്  വളണ്ടിയർ ക്യാപ്റ്റൻ മാരായ പ്രൊഫസർ ഹഫീസ്, പ്രൊഫസർ ജനീഷ്  എന്നിവർ  സംസാരിച്ചു .കൾച്ചറൽ ഫോറം നിലമ്പൂർ മണ്ഡലം സെക്രട്ടറി  ജുനൈദ് മേച്ചേരി സ്വാഗതവും  ട്രഷറർ പി ടി സലീം  നന്ദിയും  പറഞ്ഞു.