Tuesday, July 5, 2022
HomeGulfഫിഫ ലോകകപ്പ്: ഖത്തറിൽ ഇതുവരെ വിറ്റഴിച്ചത് 1.2 ദശലക്ഷം ടിക്കറ്റുകള്‍

ഫിഫ ലോകകപ്പ്: ഖത്തറിൽ ഇതുവരെ വിറ്റഴിച്ചത് 1.2 ദശലക്ഷം ടിക്കറ്റുകള്‍

ദോഹ: ഫിഫ ലോകക്കപ്പുമായി ബന്ധപ്പെട്ട് ഖത്തറിൽ ഇതുവരെ വിറ്റഴിച്ചത് 1. 2 ദശലക്ഷം ടിക്കറ്റുകള്‍. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയാണ് ഇക്കാര്യം അറിയിച്ചത്.

അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവടങ്ങില്‍ നിന്നാണ് ടിക്കറ്റിന് കൂടുതൽ ആവശ്യക്കാരുള്ളത്. ആകെ 23.5 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 28 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. ഇതില്‍ ആകെ 2 ദശലക്ഷം ടിക്കറ്റുകളാണ് ലഭ്യമാവുക.

Most Popular