Tuesday, May 17, 2022
HomeGulfഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും

ഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് ഖത്തര്‍ ടൂറിസം വക്താവ്. ടിക്കറ്റും ഫാന്‍ ഐഡി അഥവാ ഹയാകാര്‍ഡും ഉള്ളവര്‍ക്ക് മാത്രമാകും ഖത്തറിലേക്കുള്ള പ്രവേശനം സാധ്യമാവുക. എന്നാൽ നിലവിൽ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാവില്ല. കാണികള്‍ക്കായി ഒരുക്കുന്ന താമസസൗകര്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. 2022 നവംബര്‍ ഒന്ന് മുതല്‍-2023 ജനുവരി 23 വരെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.

Most Popular