Wednesday, September 28, 2022
HomeGulfഫിഫ ലോകകപ്പ്: 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങൾക്കായി ഒരുങ്ങി ഖത്തർ

ഫിഫ ലോകകപ്പ്: 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങൾക്കായി ഒരുങ്ങി ഖത്തർ

ദോഹ: ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യറെടുപ്പുകൾക്ക് ഒരുങ്ങി ഖത്തർ. ഷോപ്പിംഗ് മാളുകളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക.

കൗണ്ട് ഡൗണ്‍ ആഘോഷങ്ങള്‍ക്കൊപ്പം ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനും അവസരമുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് (കാറ്റഗറി-1) നേടാനുള്ള അവസരം നല്‍കുന്നത്.

ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ അവസരം. ഫണ്‍ ഗെയിമുകള്‍, വിവിധ പരിപാടികള്‍, തത്സമയ പ്രകടനങ്ങള്‍, ആരാധകര്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവുകള്‍ പരിശോധിക്കുക എന്നിവ മാളുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിൽ ഉണ്ടാകും.

Most Popular