Tuesday, August 9, 2022
HomeGulfഫിഫ ലോകകപ്പ് പെയ്ന്റ് ചെയ്ത ബോയിങ് 777 വിമാനം പ്രദര്‍ശിപ്പിച്ച് ഖത്തര്‍ എയര്‍വെയ്സ്

ഫിഫ ലോകകപ്പ് പെയ്ന്റ് ചെയ്ത ബോയിങ് 777 വിമാനം പ്രദര്‍ശിപ്പിച്ച് ഖത്തര്‍ എയര്‍വെയ്സ്

ദോഹ: ഫിഫ ലോകകപ്പ് പെയ്ന്റ് ചെയ്ത ബോയിങ് 777 വിമാനം പ്രദര്‍ശിപ്പിച്ച് ഖത്തര്‍ എയര്‍വെയ്സ്. ഫാന്‍ബൊറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയിലായിരുന്നു പ്രദർശനം. പൂര്‍ണ്ണമായും കൈകൊണ്ട് വരച്ച ലോക കപ്പ് പെയിന്റിംഗ് കൂടിയാണിത്.

ലോകകപ്പ് നിറങ്ങളും ലോഗോയുമാണ് വിമാനത്തില്‍ വരച്ചിരിക്കുന്നത്. കൈക്കൊണ്ടാണ് വിമാനത്തില്‍ ലോകകപ്പ് ലോഗോ വരച്ചിരിക്കുന്നത്.

2020 നവംബറില്‍ ഫിഫയുമായി ഖത്തര്‍ എയര്‍വെയ്‌സ് ലോകകപ്പ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിന്റെ ആഘോഷമായി ഈ വിമാനത്തില്‍ കൈകൊണ്ട് ലോഗോ വരച്ചതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞു.

ഫിഫ ലോകകപ്പ് ചിത്രം കൊണ്ട് അലങ്കരിച്ച വിമാനം അയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചത് നവംബറില്‍ നടക്കുന്ന ഈ ചരിത്ര സംഭവത്തിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ സംസ്ഥാനത്തിന്റെ സന്നദ്ധത തെളിയിക്കുന്നതാണെന്ന് ഖത്തര്‍ എയര്‍വെയ്സ് പറഞ്ഞു.

കൂടാതെ ലോകകപ്പിന്റെ ആരാധകര്‍ക്ക് ഖത്തര്‍ എയര്‍വെയ്സിന്റെ qatarairways.com/FIFA2022 എന്ന പ്രത്യേക സൈറ്റിലൂടെ ടിക്കറ്റ്, വിമാനം സര്‍വീസ്, താമസം എന്നിവ പരിശോധിക്കാമെന്നും അവര്‍ കൂട്ടിക്കിച്ചേര്‍ത്തു.

അഞ്ച് ദിവസമാണ് വിഖ്യാതമായ ഫാന്‍ബൊറോ എയര്‍ ഷോ നടക്കുന്നത്.

Most Popular