Friday, December 9, 2022
HomeGulfമലർവാടി ബാലസംഘം  ഫിഫ വേൾഡ് കപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു 

മലർവാടി ബാലസംഘം  ഫിഫ വേൾഡ് കപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു 

ദോഹ : ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് മലർവാടി ബാലസംഘം റയ്യാൻ സോൺ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ക്വിസ് മത്സരം ശ്രദ്ധേയമായി.
ഫൈനലിൽ  ആദിൽ മൻസൂർ (റയ്യാൻ സോൺ), തമീം അനസ് (ദോഹ സോൺ), ആദം നൗഷാദ് (റയ്യാൻ സോൺ) എന്നിവർ  യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇഹ്‌സാൻ അഹ്‌മദ്‌ (വക്‌റ സോൺ), മുഹമ്മദ് സ്വാലിഹ് (തുമാമ സോൺ), അസീൻ ജാഫർ, മുആദ് ശിഹാബ് (ഇരുവരും മദിന ഖലീഫ സോൺ), മുഹമ്മദ് രിഹാൻ  (റയ്യാൻ സോൺ) എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായി.

മലർവാടിയുടെ അഞ്ച് സോണുകളിൽ നിന്നായി 120 ൽ പരം കുട്ടികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ മികവ് പുലർത്തിയ  8 പേരാണ് ഫൈനൽ റൗണ്ടിലേക്ക് അർഹത നേടിയത്, ഫിഫ വേൾഡ് കപ്പ് 2022 ന്റെ  എട്ട് സ്റ്റേഡിയങ്ങളുടെ പേരുകളിലായിരുന്നു ഫൈനലിലെത്തിയവർ മാറ്റുരച്ചത്.
വിജയികൾക്ക് സി.ഐ.സി. റയ്യാൻ സോണൽ ഭാരവാഹികളായ  ഷിബിലി സിബ്‌ഗത്തുള്ള, സിദ്ദിഖ് വേങ്ങര, ഷാജുദ്ധീൻ ആലത്തൂർ, മൊയ്തു കേളോത്ത്,  ഡോക്ടർ നൗഷാദ്, അഷ്‌റഫ് ആയതു പറമ്പിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു,
സൈനബ അബ്ദുൽ ജലീൽ, ഷിറിൻ ഷെബീർ, സലീന, സാജിർ, അക്ബർ, അബ്ദുൽ റസാക്ക്. ബഷീർ, റഫീഖ്, ഷെരീഫ്, സർതാജ്  എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.  അബ്ദുൽ ജലീൽ എം. എം. ആയിരുന്നു ക്വിസ് മാസ്റ്റർ.

Most Popular