ഫിഫ ലോകകപ്പ് ഫൈനലിൽ നടി ദീപിക പദുകോൺ ട്രോഫി അനാവരണം ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ

ദോഹ: ഫിഫ ലോകകപ്പ് ഫൈനലിൽ നടി ദീപിക പദുകോൺ ട്രോഫി അനാവരണം ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.ചടങ്ങിൽ പങ്കെടുക്കാനായി ദീപിക ഉടൻ ഖത്തറിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.

നേരത്തെ ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നടി നോറ ഫത്തേഹിയുടെ നൃത്ത പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ലൈറ്റ് ദി സ്‌കൈ’ എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്.ലോകകപ്പ് മത്സരങ്ങളുടെ പ്രീ ക്വാർട്ടർ റൗണ്ട് ബുധനാഴ്ച അവസാനിക്കും. ഡിസംബർ ഒൻപത് മുതൽ 11 വരെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ഡിസംബർ 14, 15 തീയതികളിലാണ് സെമി പോരാട്ടം നടക്കുക.