Tuesday, May 17, 2022
HomeGulfഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടന ഫിൻക് വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടന ഫിൻക് വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടന ഫിൻക് വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ഡിപ്ലോമയും ബാച്ചിലേഴ്സ് നഴ്സിങ്ങും തമ്മിലുള്ള അന്തരം നികത്താൻ ഖത്തറിൽ തത്തുല്യമായ ഒരു പ്രോഗ്രാം നടത്തുക, നഴ്‌സുമാർക്ക് അവരുടെ പ്രൊഫഷണൽ പുരോഗതിക്കായും, കൂടുതൽ തൊഴിൽ സാദ്ധ്യതകൾ സാധ്യമാക്കുവാനും ഖത്തറിൽ കാമ്പസ് തുറക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ചർച്ച ചെയ്തത്.

ഇന്ത്യയിൽ നിന്നുള്ള ഇമിഗ്രേഷൻ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന സ്വകാര്യ / വ്യാവസായിക മേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാർക്കു അതു സുഗമമാക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലെ തൊഴിലുടമയിൽ നിന്ന് എൻഒസി നേടുന്നതിൽ സ്വകാര്യ വ്യവസായ നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം പരിഹാരം കാണണമെന്നും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പെൻഷൻ പദ്ധതി കൊണ്ടുവരണമെന്നും സംഘടനാ ആവശ്യപ്പെട്ടു. വിഷയങ്ങളിൽ വേണ്ട നടപടികൾ കൈകൊള്ളുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തും എന്നുള്ള ഉറപ്പ് ചർച്ചയിൽ ലഭിച്ചതായി ഫിൻഖ്യൂ പ്രതിനിധികൾക്കു പറഞ്ഞു

Most Popular