Sunday, October 24, 2021
HomeGulfഷാർജയിലെ വെയർഹൗസിൽ തീപിടുത്തം; തൊഴിലാളികളെ ഒഴിപ്പിച്ചു

ഷാർജയിലെ വെയർഹൗസിൽ തീപിടുത്തം; തൊഴിലാളികളെ ഒഴിപ്പിച്ചു

ദുബൈ: ഷാർജയിലെ വെയർഹൗസിൽ തീപിടുത്തം. സ്പെയർ പാർട്സുകളും സ്ക്രാപ്പുകളും സൂക്ഷിച്ചിരുന്ന വെയർഹൗസ് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. വെയർഹൗസ് ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 8 ൽ ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു തീപിടുത്തം റിപ്പോർട്ട് ചെയ്തത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രണ്ട് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ ഡിഫൻസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

Most Popular