Friday, October 7, 2022
HomeGulfദുബൈയിൽ ഫ്ളാറ്റിന് തീപിടിച്ചു; മലയാളികളടക്കമുള്ള പ്രവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബൈയിൽ ഫ്ളാറ്റിന് തീപിടിച്ചു; മലയാളികളടക്കമുള്ള പ്രവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കരാമ: ദുബൈ കരാമയിൽ ഫ്ലാറ്റിൽ തീപിടുത്തം. എ സി തകരാർ ആണെന്നാണ് പ്രാഥമീക നിഗമനം. നാലുമണിയോടെ ഉണ്ടായ തീപിടുത്തത്തിൽ മലയാളികളായ താമസക്കാരടക്കം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മൂന്നാം നിലയിലെ മുറിക്കുള്ളിലാണ് തീ വ്യാപിച്ചത്. എസിയിൽ നിന്ന് ബാൽക്കണിയിലേക്ക് തീ പടരുകയുകയും മുറിയിൽ കറുത്തപുക വ്യാപിക്കുകയും ചെയ്യുകയായിരുന്നു.

പാതി ഉറക്കത്തിനിടെ ഉണർന്ന കർണാടക സ്വദേശിയാണ് മുറിക്കുള്ളിലേക്ക് കറുത്ത പുകയും തീയും വ്യാപിക്കുന്നതായി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മറ്റുള്ളവരെ വിളിച്ചുണർത്തുകയായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന മേഖലയാണിത്. ഉടൻതന്നെ പൊലീസും സിവിൽ ഡിഫൻസും എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി.

സമീപത്തെ ഫ്ലാറ്റുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. കത്തിനശിച്ച ഫ്ലാറ്റിൽ ഉരുകിയൊലിച്ച ബങ്കർ കട്ടിലുകൾ മാത്രമാണ് അവശേഷിക്കുന്നത്. നനച്ചുണക്കിയ വസ്ത്രങ്ങൾ കട്ടിലുകളിൽ കൂട്ടിയിട്ടിരുന്നതും പെട്ടെന്നു തീ വ്യാപിക്കാൻ കാരണമായതായി പറയുന്നു.

Most Popular