അബുദാബി: അബുദാബി അല്‍ മഫ്രക് ഏരിയയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.
അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും വിജയകരമായി തീ നിയന്ത്രണവിധേമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സ്ക്രാപ്ഡ് ഹെവി വാഹനങ്ങളും ടാങ്കറുകളും സൂക്ഷിക്കുന്ന സ്ഥലമായിരുന്നു ഇത്.