ദുബൈ അല്‍ ഖൂസിൽ തീപിടുത്തം

ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ തീപിടുത്തം. ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചനകൾ.