Friday, August 19, 2022
HomeGulfയുഎഇയിൽ പന്ത്രണ്ട് നില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

യുഎഇയിൽ പന്ത്രണ്ട് നില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

അബുദാബി: യുഎഇയിൽ പന്ത്രണ്ട് നില കെട്ടിടത്തിൽ തീപിടുത്തം. അബുദാബിയിലെ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള പന്ത്രണ്ട് നില കെട്ടിടത്തിലാണ് അർധരാത്രി തീപിടുത്തം ഉണ്ടായത്.

ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീ അണച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Most Popular