Thursday, December 2, 2021
HomeGulfകുവൈത്തിലെ അബ്​ദലി കാര്‍ഷിക മേഖലയില്‍ തീപിടുത്തം; 3 മരണം

കുവൈത്തിലെ അബ്​ദലി കാര്‍ഷിക മേഖലയില്‍ തീപിടുത്തം; 3 മരണം

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ അബ്​ദലി കാര്‍ഷിക മേഖലയിലുണ്ടായ തീ പിടുത്തത്തിൽ 3 പേർ മരിച്ചു. മൂന്ന്​ ബംഗ്ലാദേശ്​ പൗരന്മാരാണ്​ മരിച്ചത്​. അഞ്ചുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. ഫാമിലെ തൊഴിലാളികളുടെ താമസസ്ഥലത്താണു തീപിടിച്ചത്‌. ഏകദേശം 200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിലാണു തീപിടിച്ചത്. അഗ്നിശമന യൂനിറ്റുകള്‍ കഠിന പ്രയത്​നത്തിലൂടെയാണ്​ തീയണച്ചത്​. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Most Popular