Thursday, May 19, 2022
HomeGulfഅഗ്നിസുരക്ഷ: കുവൈത്തിൽ ഫീല്‍ഡ് പരിശോധനയുമായി അധികൃതര്‍

അഗ്നിസുരക്ഷ: കുവൈത്തിൽ ഫീല്‍ഡ് പരിശോധനയുമായി അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫീല്‍ഡ് പരിശോധനയുമായി അധികൃതര്‍. വേനൽ അടുക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഫീൽഡ് പരിശോധന നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 11 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങള്‍ക്കും ഇത് ബാധകമാണ്. കണ്‍ട്രോള്‍ സംവിധാനം, ഫയര്‍ അലാറം, വെന്റിലേഷന്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയില്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ച്‌ തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്ത് അഗ്നിരക്ഷാ സേനക്ക് വാട്സ്‌ആപ്പിലൂടെ പരാതിയും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. 6591441 എന്ന നമ്ബറിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

Most Popular