Saturday, August 20, 2022
HomeGulfഅറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ഖത്തർ

അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ഖത്തർ

ദോഹ: അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ഖത്തർ. ഗ്ലോബല്‍ ഫൈനാന്‍സ് വെബ്‌സൈറ്റ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഖത്തർ നേടിയത്. ലോകരാജ്യങ്ങളിൽ നാലാം സ്ഥാനമാണ് ഖത്തറിനുള്ളത്.

ലോകത്ത് ഒന്നാം സ്ഥാനം ലക്സംബര്‍ഗിനും രണ്ടാം സ്ഥാനം സിങ്കപ്പൂരിനും മൂന്നാം സ്ഥാനം അയര്‍ലണ്ടിനുമാണ്. ഇന്ത്യ 127ാം സ്ഥാനത്താണ്.

‘ഖത്തറിന്റെ എണ്ണ, ഗ്യാസ് ശേഖരം വളരെ വലുതാണ്. അതേസമയം, രാജ്യത്ത് ജനസംഖ്യ വളരെ കുറവാണ്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്വറി മാളുകളും പണികഴിപ്പിച്ച ഈ അത്ഭുതരാജ്യം കഴിഞ്ഞ 20 വര്‍ഷമായി ലോകത്തെ സമ്പന്നരാജ്യങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു,’ ഗ്ലോബല്‍ ഫൈനാന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.’ . ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നിവയാണ് അറബ് മേഖലയിലെ മറ്റ് സമ്പന്ന രാജ്യങ്ങള്‍.

Most Popular