Friday, October 7, 2022
HomeGulfഖത്തറിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള പ്രഥമ മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമായി

ഖത്തറിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള പ്രഥമ മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമായി

ദോഹ: ഖത്തറിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള പ്രഥമ മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമായി. ഷെറാട്ടന്‍ ദോഹ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി പദ്ധതി ഉദ്ഘാടനം ചെയ്തു. അല്‍വക്ര, അല്‍ വുഖൈര്‍ എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍)യും അല്‍ അത്തിയ്യ മോട്ടോഴ്സ്, മെറ്റിറ്റോ യുട്ടിലിറ്റീസ് ലിമിറ്റഡ്, ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നീ 3 കമ്പനികളുമായാണ് പദ്ധതി ഒപ്പുവച്ചത്.

മലിനജല സംസ്‌കരണ പ്ലാന്റ്, സംസ്‌കരിച്ച മലിനജലത്തിന്റെ ശൃംഖലകള്‍, രാജ്യവ്യാപകമായി സുസ്ഥിരമായ മലിനജല സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഘട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ സ്വകാര്യമേഖല വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ദൃശ്യ അവതരണവും നടന്നു.

Most Popular